രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് ചൂട് വെള്ളം നിർബന്ധമാക്കൂ, അറിയാം മാറ്റം
രാവിലെ ഉണർന്ന ഉടൻ കുടിക്കുന്ന ഒരു ഗ്ളാസ് ചൂടുവെള്ളത്തിന് ഔഷധമേന്മ ഏറെയാണ്. ഇത് ദഹന പ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു. വെറും വയറ്റിൽ ചൂട് വെള്ളം കുടിക്കുന്നത് ശരീരത്തിലെ കലോറി ഉപഭോഗം കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാനും ഒരു പരിധി വരെ സഹായിക്കും. ഈ ശീലത്തിന് ജാഗ്രത, ഓർമ്മശക്തി എന്നിവ വർധിപ്പിക്കാനുള്ള അത്ഭുതകരമായ കഴിവുണ്ട്. രാത്രി ഉറങ്ങുമ്പോൾ ശരീരത്തിലുണ്ടാകുന്ന നിർജലീകരണം കാരണം പ്രഭാതത്തിൽ ഉന്മേഷക്കുറവും അലസതയും ഉണ്ടായേക്കാം. എന്നാൽ ഉണർന്നാലുടൻ ചൂടുവെള്ളം കുടിക്കുന്നത് തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവർത്തനം കാര്യക്ഷമമാക്കാൻ സഹായിക്കുന്നു. വൃക്കയിൽ അടിഞ്ഞു കൂടുന്ന വിഷാംശം പുറന്തള്ളി മൂത്രാശയ രോഗങ്ങൾ ഉണ്ടാകുന്നത് തടയുന്നു. കഫം, ജലദോഷം എന്നീ പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കാനും മികച്ച മാർഗമാണിത്. കൂടാതെ ചർമത്തിന് നിറവും തിളക്കവും വർധിപ്പിക്കാനും ചർമ രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.