അര്‍ഹതപ്പെട്ട എല്ലാവര്ക്കും വീട് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന് നടത്തി. വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാതെ മണ്ണടിഞ്ഞ് പോയ ധാരാളം പേരുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന് അന്ത്യം കുറിക്കാനാണ് പരിശ്രമിച്ചതെന്ന് പ്രഖ്യാപനം നിര്‍വ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
അര്‍ഹതപ്പെട്ട എല്ലാവര്ക്കും വീട് ഉറപ്പാക്കും. അതിന് സംസ്ഥാനത്ത് നടക്കുന്ന വിവിധ പദ്ധതികളെ ഏകീകരിച്ച് ലൈഫ് പദ്ധതി നടപ്പാക്കി. അതിന് നല്ലരീതിയിലുള്ള പ്രതികരണമുണ്ടായി. അങ്ങനെയാണ് ഇത്രയും ആളുകള്‍ക്ക് വീട് ഒരുക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി നടപ്പാക്കിയപ്പോള്‍ ഉയര്‍ന്ന പ്രശ്നം പലരുടെയും പേര് വിട്ടുപോയെന്നതാണ്. അപേക്ഷ നല്കിയവരില് അര്‍ഹതപ്പെട്ട എല്ലാവര്ക്കും വീട് നല്‍കും. എല്ലാവര്ക്കും അന്തസോടെ ജീവിക്കുന്നതിനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.