മല- മൂത്രവിസര്‍ജന അവയവമില്ലാതെ വെസ്റ്റ് എളേരിയില്‍ ഒന്നര വയസുകാരന് കാരുണ്യമതികളുടെ
കനിവ് തേടുന്നു
വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കില്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡില്‍ കാറ്റാം കവല പട്ടികവര്‍ഗ്ഗ ഊരിലെ അശ്വതി -രാജേഷ് ദമ്പതികളുടെ ആദി ദേവ് എന്ന ഒന്നര വയസ്സുകാരന് ജന്മനാ മലമൂത്ര വിസര്‍ജന അവയവമില്ലാതെ നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുന്നു. വയറ്റില്‍ കുഴലിട്ടാണ് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടിയന്തിര സര്‍ജറി നടത്തേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. വല്ലപ്പോഴും കിട്ടുന്ന കൂലി പണിയില്‍ നിന്നും പലരില്‍ നിന്നും കടം വാങ്ങിയും ചികില്‍സ ചെയ്തു വരുന്ന ഈ കുടുംബത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുവാന്‍ സ്വകാര്യ വാഹനം വിളിച്ച് പോകേണ്ടതിനു പോലും പണമില്ലാതെ ഉഴലുകയാണ്. ഇനി എങ്ങനെയെങ്കിലും ആരോടെങ്കിലും കടം വാങ്ങി ആശുപത്രിയില്‍ പോയാല്‍ ട്രിപ്പ് ഷീറ്റ് ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നല്കിയാല് തന്നെയും തുച്ഛമായ തുക അനുവദിക്കുകയും അതിന് വേണ്ടി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയിലുമാണുള്ളത്. കുഞ്ഞിന്റെ ശരീരം ഏത് സമയത്തും തുണികൊണ്ട് പുതച്ചില്ലെങ്കില് കഴിക്കുന്ന ഭക്ഷണം പുറത്തേക്ക് തള്ളിവരുന്ന സ്ഥിതിയാണുള്ളത്.അശ്വതിയും ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അനുജനും ഭര്‍ത്താവ് രാജേഷും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ‘മൂന്ന് ‘ സെന്റ് ഭൂമിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ചതും ഇപ്പോള്‍ വാസയോഗ്യമല്ലാത്തതുമായ വീട്ടിലുമാണ് താമസിച്ചു വരുന്നത്. സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമെന്ന് കൊട്ടിയാഘോഷാക്കപ്പെടുമ്പോള് ഈ വീടിന് വൈദ്യുതി വെളിച്ചം ഒരു സ്വപ്നം തന്നെയാണ്.ഇവര്‍ ഇപ്പോഴും മണ്ണെണ്ണ വിളക്കിനെയാണ് ആശ്രയിക്കുന്നത് ‘പടികവര്‍ഗ്ഗ വകുപ്പ് മന്ത്രി / പട്ടികവര്‍ഗ്ഗ വികസന ഡയറക്ടര്‍ / ജില്ലാ പട്ടികവര്‍ഗ്ഗ ഓഫീസര്‍ / അതിന് താഴെ ട്രൈബല്‍ എക്റ്റന്‍ഷന്‍ ഓഫീസര്‍, ഇദ്ദേഹത്തെ സഹായിക്കാന്‍ പട്ടിക വര്‍ഗ്ഗ പ്രമോട്ടര്‍, തുടങ്ങിയ സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ ഈ കുടുംബത്തിന്റെ ദയനീയവസ്ഥയും ദുരിതവും കൃത്യമായ രീതിയില്‍ മനുഷ്യത്വപരമായി പരിഹരിക്കപ്പെടുന്നതില്‍ ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയങ്ങളില്‍ നിരവധി സമയങ്ങളില്‍ നിരവധി തവണ ഈ വീട് കയറി ഇറങ്ങി ”വോട്ട്’ അഭ്യര്‍ത്ഥിച്ചു വന്നിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടേയും കണ്ണില്‍ ഈ കുഞ്ഞിന്റെ വേദന അനുഭവിക്കുന്ന മുഖം ഒരു നിമിഷം മന:സ്സില്‍ പതിഞ്ഞിരുന്നെങ്കിലോ അതുമല്ലെങ്കില്‍ ഒരു ആശ്വാസവാക്കുകളോ. ഇടപെടലുകളോ ഉണ്ടാവാത്തത് വേദനാജനകമാണ്. അതുകൊണ്ട് തന്നെയാണ് കുഞ്ഞിന്റെ തുടര്‍ ചികില്‍സയ്ക്ക് മനുഷ്യ സ്നേഹികളുടേയും ഉദാരമതികളുടേയും സഹായങ്ങള്‍ കുടുംബം അഭ്യര്‍ത്ഥിക്കുന്നത്
കൃഷ്ണന് പരപ്പച്ചാല്‍ (ആദിവാസി സാമൂഹിക 1 പ്രവര്ത്തകന്) Mob: 9496254858_ ബിന്ദു കൊന്നക്കാട് – 9539203353-