കാറിലും വീട്ടിലും കുട്ടികളെ വെറുതെ വിട്ടില്ല; വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ഹൈസ്കൂള്‍ അധ്യാപികയ്ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ,
യു.എസ്: വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഹൈസ്കൂള്‍ അധ്യാപികയ്ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. യുഎസില്‍ ഒഹിയോയിലെ ഹൈസ്കൂള്‍ അധ്യാപികയായ ലോറ ഡങ്കറി(31)നെയാണ് കോടതി ശിക്ഷിച്ചത് . കാറിലും വീട്ടിലും വച്ചാണ് അധ്യാപിക വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടത്. ഒഹായോയിലെ ക്യൂയാഹോഗാ കൗണ്ടിയിലാണ് സംഭവം നടന്നത്. ക്ലെവ്ലാന്ഡ് സിറ്റിയിലെ ബെഡ്ഫോര്‍ഡ് ഹൈസ്കൂളിലെ അധ്യാപികയായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു ലാറ ഡങ്കര്‍. രണ്ടു വര്‍ഷത്തിന് മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത് . അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള അനുചിതമായ ബന്ധത്തെക്കുറിച്ച് സ്കൂളില്‍ നിന്നും കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്ത് വന്നത്.
ഏകദേശം ഒരു വര്‍ഷത്തോളം തന്റെ കാറിലും വീട്ടിലും വച്ച് ഡങ്കര്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ അനധികൃത ബന്ധം 2018 നവംബറില്‍ ആരംഭിച്ച് 2019 നവംബര്‍ വരെ തുടര്‍ന്നുവെന്ന് അധികൃതര്‍ കണ്ടെത്തുകയുണ്ടായിരുന്നു..
ഒരു വിദ്യാര്‍ത്ഥിയെ തന്റെ കാറില്‍ വച്ചും മറ്റ് രണ്ടുപരെ തന്റെ വീട്ടിലെത്തിച്ചും ഇവര്‍ പീഡിപ്പിച്ചെന്നായിരുന്നു കേസ്. കൗമാരക്കാരിലൊരാളുമായി നാല് തവണയും മറ്റൊരാളുമായി രണ്ടുതവണയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇതില്‍ മൂന്നു തവണയും കാര്‍ ഉപയോഗപ്പെടുത്തിയെന്നുമായിരുന്നു ലഭ്യമാകുന്ന വിവരം. അതേസമയം, വിചാരണയുടെ തുടക്കത്തില്‍ ഡങ്കര്‍ കുറ്റം നിഷേധിക്കുകയായിരുന്നു. സംഭവം പുറത്തായതിനെ തുടര്‍ന്ന് 2019 ഡിസംബര്‍ 4 ന് ഡങ്കര്‍ സ്ഥാനത്തു നിന്ന് രാജിവച്ച ഇവരെ അതേ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.