ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ കൂടുതൽ അടുത്തത് ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ 21കാരനായ മകനുമായി…
പിന്നീട് നടന്നത് അവിശ്വസിനീയം
മോസ്കോ: റഷ്യയിലെ പ്രമുഖ ഫിറ്റ്നസ് ബ്ലോഗറായ മെറീന വെല്‍ബര്‍ഷാവിന്റ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിക്കുന്നത്. ഭര്‍ത്താവിന്റെ ആദ്യ ബന്ധത്തിലെ മകനായ 21 കാരന് വ്ളാദിമിര്‍ ഷവറീനയെയാണ് 35 വയസ്സുകാരിയായ മറീന വിവാഹം കഴിച്ചത്.
ഇവര്‍ തമ്മിലുള്ള പ്രായവ്യത്യാസം തിരിച്ചറിയാതിരിക്കാന്‍ മറീന പ്ലാസ്റ്റിക് സര്‍ജറി നടത്തി പ്രായം കുറയ്ക്കുകയും ചെയ്തു. തന്റെ ഫോളോവേഴ്സിനു വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ മെറീന പങ്കുവെക്കുകയും ചെയ്തിരുന്നു. ഒരു വ്യക്തിക്ക് എങ്ങനെ മാറാന്‍ കഴിയുമെന്ന് വ്യക്തമാക്കിയാണ് മെറീന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
തന്റെ ചെറുപ്പക്കാരനായ ഭര്‍ത്താവ് മൂലം നിരവധിപേരാണ് അണിഞ്ഞൊരുങ്ങി നടക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് മെറീന പറയുന്നു. വ്ളാദിമിറിന് ഏഴു വയസ്സ് പ്രായമുള്ളപ്പോഴാണ് ഇയാളുടെ പിതാവ് അലക്സി സ്ലവ് മെറീനയെ വിവാഹം കഴിക്കുന്നത്.
അന്ന് മെറീനയ്ക്ക് പ്രായം 21 വയസ്സായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് യൂണിവേഴ്സിറ്റിയില്‍ നിന്നും മടങ്ങിയതിനു ശേഷമാണ് വ്ളാദിമിറും മെറീനയും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. തന്റെ മുന്‍ വിവാഹത്തില്‍ ജീവിക്കുകയായിരുന്നില്ല അഭിനയിക്കുകയായിരുന്നു എന്നാണ് മെറീന പറഞ്ഞത്.
പഴയ ഭര്‍ത്താവിന്റെ വിദ്വേഷവും ദേഷ്യവും ആലോചിക്കുമ്പോള്‍ ഈ തീരുമാനം ശരിയെന്നു തോന്നുന്നു എന്ന് മെറീന ഫോളോവേഴ്സിനോട് പറയുന്നു. എന്റെ മകനുമായി അല്ലായിരുന്നു ബന്ധം എങ്കില്‍ ഞാന്‍ മാപ്പു കൊടുത്തേനെ എന്ന് യുവതിയുടെ ആദ്യ ഭർത്തവായ അലക്സി പറയുന്നു.പുതിയ ഭര്‍ത്താവായ വ്ളാദിമിറില്‍ നിന്ന് ഗര്‍ഭം ധരിച്ച മെറീന കഴിഞ്ഞ ദിവസം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്തായാലും മെറീനയും വ്ളാദിമിറും ഹാപ്പിയാണ്.