നാടകകൃത്ത് ആലത്തൂർ മധു വീടിന് സമീപം മരിച്ച നിലയില്‍
വൈക്കം: പ്രമുഖ പ്രൊഫഷണൽ നാടകകൃത്ത് ആലത്തൂർ മധുവിനെ വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി. വൈക്കത്തെ വീട്ടിൽ രാവിലെ കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിനിടയിലാണ് രാവിലെ വീടിനു സമീപത്തു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ 6.30 ഓടെയാണ് മധുവിനെ വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ചൈതന്യയ്ക്കായി മധു രചിച്ച അർച്ചന പൂക്കൾ എന്ന നാടകത്തിനു നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. കൊല്ലം ചൈതന്യ, തൃപ്പൂണിത്തുറ സൂര്യ, ചേര്‍ത്തല ഷൈലജ തീയേറ്റേഴ്സ് തുടങ്ങിയ നാടകട്രൂപ്പുകള്‍ക്കായി മധു രചിച്ച നാടകങ്ങള്‍ വന്‍ വിജയങ്ങളായിരുന്നു.
ഭാര്യ ഷീബ നാടക നടിയാണ്. ഇവര്‍ എരുമേലി അംബുജം എന്ന പേരിലാണ് അറിയപ്പെടുന്നത്. മക്കള്‍ അര്‍ച്ചന, ഗോപിക.