കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ധര്മ്മജന് ബോള്‍ഗാട്ടിയും,നിഷേധിക്കാതെ താരം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നടൻ ധർമജനും ഉണ്ടെന്ന് സൂചന. ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജനെ പരിഗണിക്കുന്നതായാണ് വിവരം. കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാം എന്ന് ധർമജൻ ഏഷ്യാനെറ് ന്യൂസിനോട് പ്രതികരിച്ചു. ഇതു സംബന്ധിച്ച ചർച്ച നടന്നില്ലെന്നും ധർമജൻ പറഞ്ഞു.
കോഴിക്കോട് ജില്ലയിലുള്ള മണ്ഡലത്തിലെ പൊതു പരിപാടികളിൽ ധർമജൻ സജീവമാണ്. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ബാലുശ്ശേരിയിൽ പരിപാടിക്കെത്തുമെന്ന് ധർമജൻ പറഞ്ഞു.