കണ്ണൂരിൽ പോരിനിറങ്ങാൻ നാല് വനിതാ നേതാക്കൾ; ടിവി രാജേഷ് ഇക്കുറിയില്ല, കല്ല്യാശ്ശേരിയില്‍ പികെ ശ്രീമതി
കണ്ണൂർ: മട്ടന്നൂരിൽ മന്ത്രി കെകെ ശൈലജ ഇക്കുറി ജനവിധി തേടുമെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ഇതോടെ രണ്ടാം പിണറായി മന്ത്രിസഭയിൽ രണ്ടു പ്രമുഖ വനിതാ നേതാക്കളെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വരുമെന്നായിട്ടുണ്ട്.. വിഎസ് സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന പികെ ശ്രീമതി മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച് പേരെടുത്തിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാൻ മുൻ മന്ത്രി പി കെ ശ്രീമതി കല്യാശേരി നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടാനാണ് കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ പികെ ശ്രീമതി ഒരുങ്ങുന്നത്. രണ്ടുടേം പൂർത്തിയാക്കിയ ടിവി രാജേഷ് എംഎൽഎ ഇക്കുറി ഇവിടെ നിന്നും ജനവിധി തേടാൻ സാധ്യതയില്ല. ഇതോടെയാണ് പികെ ശ്രീമതിക്ക് സാധ്യത തെളിയുന്നത്. നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര നേതാക്കളിലൊരാളുമാണ് ശ്രീമതി.
എന്നാൽ ശ്രീമതി മത്സരിക്കുന്നതിനോട് പാർട്ടി സംസ്ഥാന നേതൃത്വം ഇതു വരെ അനുകുലമായി പ്രതികരിച്ചിട്ടില്ല. പിണറായി മന്ത്രിസഭയിലെ രണ്ടാമനും അടുത്ത സംസ്ഥാന സെക്രട്ടറിയാവുമെന്ന് കരുതുന്ന മന്ത്രി ഇപി ജയരാജന്റെ ഉറച്ച പിൻതുണ പികെ ശ്രീമതിക്കുണ്ട്. ഇപിയുടെ ഭാര്യാ സഹോദരി കൂടിയാണ് പികെ.ശ്രീമതി.
എന്നും എൽഡിഎഫിനൊപ്പം നിന്ന ചരിത്രമാണ് കല്യാശേരിക്കുള്ളത്. സിപിഎം കോട്ടയായ ഇവിടെ പികെ ശ്രീമതിയുടെ രംഗപ്രവേശത്തിന് രാഷ്ട്രീയ എതിരാളികളിൽ നിന്നും വെല്ലുവിളി ഉയരാൻ സാധ്യതയില്ല.എന്നാൽ ശ്രീമതി മത്സരിക്കുന്നത് സി.പി.എമ്മിൽ പ്രതിസന്ധിയുണ്ടാക്കിയേക്കും