കാഞ്ഞങ്ങാട്: രണ്ടുവയസ്സുകാരി പെണ്‍കുട്ടിയുമായി ഭിക്ഷാടനം നടത്തിയ സ്ത്രീക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസ്സെടുത്തു.
ഇന്നലെ രാവിലെ വെള്ളരിക്കുണ്ട് ടൗണില്‍ വെച്ചാണ് ഭിക്ഷാടനത്തിനിടക്ക് സത്രീയെയും കുട്ടിയെയും നാട്ടുകാര്‍ പിടികൂടിയത്. പിന്നീട് വിവരമറിയിച്ച് കാസര്‍കോട് ചൈല്‍ഡ് റസ്ക്യു ഓഫീസറും സംഘവും സ്ഥലത്തെത്തി സ്ത്രീയെയും കുട്ടിയെയും കസ്റ്റഡിയിലെടുത്തു. ഇവരെ പരവനടുക്കം മഹിളാ മന്ദിരത്തില്‍ എത്തിച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്നതാണോ എന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിവരികയാണ്. ചൈല്‍ഡ് ലൈന്‍ പരാതി പ്രകാരം വെള്ളരിക്കുണ്ട് പൊലീസാണ് ഭിക്ഷാടനം നടത്തിയ സ്ത്രീക്കെതിരെ കേസെടുത്തത്. ഈ സ്ത്രീ കര്‍ണ്ണാടക സ്വദേശിയാണെന്ന് പറയുന്നു