മഞ്ചേശ്വരം: തോട്ടത്തിലേക്ക് പോയ കര്‍ഷകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളൂര്‍, ദഡ്ഡംഗടി, കുംങ്കോടിയിലെ ഉദയരാജ ഷെട്ടി (39)യെയാണ് തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കര്‍ഷകനായ ഉദയരാജ ഷെട്ടി ഇന്നലെ രാവിലെയാണ് തോട്ടത്തിലേക്ക് പോയത്. നേരം ഏറെ കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഈ സമയം മറ്റൊരു ആവശ്യത്തിനായി തൊട്ടടുത്ത പ്രദേശത്ത് എത്തിയ മഞ്ചേശ്വരം പൊലീസിനെ നാട്ടുകാര്‍ വിവരമറിയിക്കുകയും പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചലിലാണ് തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്ന് സംശയിക്കുന്നു. കാന്തപ്പ ഷെട്ടി-പ്രേമ ദമ്പതികളുടെ മകനാണ്. ഭാര്യ സുപ്രിത. മകന്: ഉസ്സവ്. സഹോദരങ്ങള്‍: വരദരാജ്, ആശ, വിജയലക്ഷ്മി, സുരേഖ.