മുഖത്ത് ചെറിയ കുരു ഉണ്ടാകുമ്പോള്‍ ആശങ്കപ്പെടുന്നവർ ഇത് കാണണം ,ശരീരം മുഴുവൻ വെള്ളപ്പാണ്ട് പടർന്നപ്പോഴും ശ്രദ്ധിച്ചത് ബോഡിബില്‍ഡിങ്ങില്‍… വെള്ളപ്പാണ്ടിനെ അതിജീവിച്ച കഥയുമായി യുവതി
ആരോഗ്യം: മുഖത്ത് ചെറിയ കുരു ഉണ്ടാകുമ്പോള്‍ പോലും ആശങ്കപ്പെടുന്നവരാണ് പെണ്‍കുട്ടികള്‍. എന്നാല്‍ അന്റോണിയ ലിവേഴ്സ് എന്ന യുവതി തനിക്ക് നേരിട്ട ത്വക്ക് രോഗത്തെ പോലും സൗന്ദര്യമാക്കിയത് ആരെയും അദ്ഭുതപ്പെടുത്തും വിധത്തിലാണ്. പതിനാല് വയസ്സുള്ളപ്പോഴാണ് അമേരിക്കക്കാരിയായ അന്റോണിയയുടെ ശരീരത്തില്‍ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന അസുഖം കണ്ടു തുടങ്ങിയത്.
കണ്പോളയില് ആയിരുന്നു ആദ്യം ഇത് കണ്ടത്. തുടര്‍ന്ന് ശരീരത്തിന്റെ പല ഭാഗത്തേയ്ക്കും വ്യാപിച്ചു. ഇതോടെ പരിശോധനയ്ക്ക് വിധേയയായി. മെലാനിന്റെ അഭാവം മൂലമുണ്ടാകുന്ന വെള്ളപ്പാണ്ട് ആണെന്ന് അപ്പോഴാണ് അന്റോണിയ തിരിച്ചറിയുന്നത്. ഏതൊരാളേയും പോലെ തന്നെ തന്റെ രോഗത്തില്‍ ആദ്യ ഘട്ടത്തില്‍ തളര്‍ന്നു പോകുകയായിരുന്നു അന്റോണിയ. മാത്രമല്ല ഇത് മറ്റുള്ളവര്‍ കാണാതിരിയ്ക്കാനുള്ള ശ്രമവും അന്റോണിയ നടത്തി. എന്നാല്‍ എല്ലാം വിഭലമായി. ഇതോടെ മറ്റ് ചിന്തകളെ വിട്ട് തന്റെ ശരീരം എപ്രകാരമാണോ അപ്രകാരം തന്നെ സ്നേഹിക്കാന്‍ അന്റോണിയ ശീലിച്ചു.
വര്‍ക്കൗട്ടില്‍ അന്റോണിയ ശ്രദ്ധ മുഴുവന്‍ നല്കി. ബോഡിബില്‍ഡിങ്ങില്‍ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയ അന്റോണിയ, ബോഡിബില്‍ഡിങ്ങിന് യോജ്യമായ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ഇടുമ്പോള്‍ ആദ്യമൊക്കെ വിഷമിച്ചിരുന്നു. എന്നാല്‍ പതുക്കെ അതിനെയും അന്റോണിയ അതിജീവിച്ചു. പിന്നീട് പല ബോഡിബില്‍ഡിങ് മത്സരങ്ങളിലും അന്റോണിയ പങ്കെടുത്ത് ആത്മവിശ്വാസത്തോടെ വിജയം നേടുകയായിരുന്നു.