കൊയിലാണ്ടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി വാഹനപ്രചാരണ ജാഥക്കുനേരെ സംഘ് പരിവാര്‍ കൈയേറ്റം.
കൊയിലാണ്ടി : വെല്‍ഫെയര്‍ പാര്‍ട്ടി വാഹനപ്രചാരണ ജാഥക്കുനേരെ സംഘ് പരിവാര്‍ കൈയേറ്റം. കൊയിലാണ്ടി ഹാര്‍ബര്‍ പരിസരത്തു സ്വീകരണം നടക്കുമ്ബോഴാണ് ഒരു സംഘമെത്തി കൈയേറ്റം നടത്തിയത്. വനിത നേതാവിനുനേരെ അസഭ്യവര്‍ഷവും നടത്തി.
‘ വംശീയതക്കെതിരെ സാമൂഹ്യനീതിയുടെ രാഷ്ട്രീയം ‘ എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ മണ്ഡലം വാഹനജാഥ ബുധനാഴ്ച വൈകീട്ട് മൂന്നോടെ ഹാര്‍ബര്‍ പരിസരത്ത് എത്തിയപ്പോഴായിരുന്നു സംഭവം . ജില്ല കമ്മിറ്റിയംഗം ശശീന്ദ്രന് ബപ്പന്‍കാട് സംസാരിക്കുമ്ബോള്‍ ഏതാനും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മൈക്കു പിടിച്ചു വാങ്ങി പരിപാടി തടസ്സപ്പെടുത്തുകയായിരുന്നു .
തുടര്‍ന്ന് കര്‍ഷക പ്രക്ഷോഭത്തിനെതിരെ സംസാരിക്കരുതെന്ന് ആക്രോശിക്കുകയും സമീപത്തു നില്‍ക്കുകയായിരുന്ന വിമണ്‍ ജസ്റ്റിസ് മൂവ്മെന്‍്റ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടിക്കു നേരെ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു. സംഭവം പകര്‍ത്തുകയായിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ മൊബൈല്‍ പിടിച്ചു വാങ്ങി വീഡിയോ ദൃശ്യങ്ങള്‍ നശിപ്പിച്ചു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കെ. മുജീബലി അറിയിച്ചു .