സംസ്ഥാനത്ത് ദിവസവും ഒരു ലക്ഷം കോവിഡ് പരിശോധന നടത്തും – മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ദിവസേന ഒരു ലക്ഷം കോവിഡ് പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു.
75 ശതമാനം ടെസ്റ്റുകളും ആര്‍ടിപിസിആര്‍ ആയിരിക്കണം.
രോഗപ്പകര്‍ച്ച കൂടുതല്‍ സംഭവിക്കുന്നത് കുടുംബാംഗങ്ങളില്‍നിന്നാണ്.
56 ശതമാനം പേര്‍ക്കും കോവിഡ് ബാധിക്കുന്നത് കുടുംബാംഗങ്ങള്‍ വഴിയാണ്. തൊഴിലിടങ്ങളില്‍നിന്ന് 20 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നു.
5 ശതമാനം കുട്ടികള്‍ക്ക് സ്കൂളുകളില്‍നിന്നാണ് രോഗം ബാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആള്‍ക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളില്‍ കോവിഡ് വ്യാപനം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
പ്രത്യേക മേഖലകളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും. കോവിഡ് മാര്‍ഗരേഖ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കും.