റേഷന്‍ വിഹിതം ലഭ്യമാക്കുന്നതില്‍ തൂക്കവും ഗുണനിലവാരം ഇല്ലെങ്കിൽ പരാതിയുമായി ജില്ലാ പരാതി പരിഹാര ഓഫീസറെ സമീപിക്കാം
തിരുവനന്തപുരം : റേഷന്‍ വിഹിതം ലഭ്യമാക്കുന്നതില്‍ തൂക്കം, ഗുണനിലവാരം എന്നിവയിലുള്ള പരാതികള്‍ ദേശീയ ഭക്ഷ്യഭദ്രതാ നിയമം പ്രകാരം സംസ്ഥാന ഭക്ഷ്യ കമീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പരാതി പരിഹാര ഓഫീസര്‍ക്ക് നല്‍കാം. എ.ഡി.എം ആണ് ജില്ലാ പരാതി പരിഹാര ഓഫീസര്‍. ജില്ലാ പരാതി പരിഹാര ഓഫീസറുടെ ഉത്തരവിന്മേല് ആക്ഷേപമുള്ള പക്ഷം, പരാതിക്കാരന് സംസ്ഥാന ഭക്ഷ്യ കമീഷന് മുമ്പാകെ അപ്പീല്‍ നല്‍കാം. മെംബര്‍ സെക്രട്ടറി, സംസ്ഥാന ഭക്ഷ്യ കമീഷന്, ലീഗല്‍ മെട്രോളജി ഭവന്, വൃന്ദവന്‍ ഗാര്‍ഡന്‍സ്, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം, 695004 എന്ന വിലാസത്തില്‍ അപ്പീല്‍ ഹരജികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍: 0471 2965398. sfcommissionkerala@gmail.com എന്ന ഇമെയില്‍ വിലാസത്തിലും പരാതി നല്‍കാം.