നൂറോളം കടകള്‍ അടച്ചുപൂട്ടി;തയ്യല്‍ തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയില്‍
കാസര്‍കോട്: കോവിഡ് മഹാമാരി പ്രതിസന്ധിയിൽ തകർന്നടിഞ്ഞത് നിരവധി സ്ഥാപനങ്ങളാണ് ‘
വൻകിട തൊഴിൽ സ്ഥാപങ്ങൾ മുതൽ ചെറുകിട തൊഴിൽ മേഖലയിലെ തൊഴിലാളികൾ വരെ ഉപജീവനത്തിന് വരെ ബുദ്ധിമുട്ടുകയാണ്. തയ്യല്‍തൊഴില്‍ കൊണ്ട് ഉപ ജീവനം നടത്തി വന്നിരുന്ന കേരളത്തിലെ തയ്യല്‍ തൊഴി
ലാളികളുടെ ജീവിതം കോവിഡ് 19 മൂലം കടുത്ത പ്രതിസന്ധിയിലാണെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് രാമന് ചെന്നിക്കര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദിവസവും രാവിലെ തയ്യല്‍ കടയില്‍ പോകുന്നു. വൈകിട്ട് വെറും കയ്യോടെ തിരിച്ചുവരുന്നു.
ജോലി ഇല്ല, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മരുന്ന്, വാടക, കറണ്ട് ചാര്‍ജ്, നിത്യോപയോഗ
സാധനങ്ങള്‍ ഇതിനെല്ലാം പണം കണ്ടെത്തേണ്ടതുണ്ട്. ജോലിയില്ലാതെ ദിവസങ്ങള്‍ കടന്നു പോകുന്തോറും പരിമിതികളും കൂടിക്കൂടി വരുന്നു. അതിനാല്‍ തൊഴിലാളികള്‍ ഇന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലും വിഷമത്തിലുമാണ്. സര്‍ക്കാരില്‍ നിന്ന് ആയിരം രൂപയും ഭക്ഷ്യധാന്യങ്ങളും നല്കിയതുകൊണ്ട് മാത്രം ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുന്നില്ല.
തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പ്രതിമാസം തൊഴിലാളി അടക്കേണ്ട അംശാദായം
2020 ഏപ്രില്‍ മുതല്‍ 20 രൂപയില്‍ നിന്ന് 50 രൂപയായും കുടിശ്ശിക വന്നാല്‍ പ്രതിമാസം പിഴപലിശയായി അഞ്ചുരൂപയായും ഉയര്‍ത്തിയിട്ടുണ്ട്. അഞ്ചു പൈസ പോലും വരുമാനമില്ലാത്ത ഈ കോവിഡ് കാലഘട്ടത്തില്‍ തൊഴിലാളികളെ ഈ ഭാരം അടിച്ചേല്‍പ്പിക്കുന്നു. ബോര്‍ഡ് അംഗങ്ങള്‍ തൊഴിലാളികളെ ദ്രോഹിക്കുകയാണ് ഈ നടപടിയിലൂടെ ചെയ്തത്. ഈ നീതികേടിന് മാപ്പ് അര്‍ഹി
ക്കുന്നില്ല. ക്ഷേമനിധി ബോര്‍ഡിന് വരുമാനം ഉണ്ടാക്കുന്നതിന് ക്ഷേമനിധി ആക്ട് പല വ്യവസ്ഥകളുമുണ്ട്. തൊഴിലാളികളെ ഞെക്കി പിഴിയുന്ന ഈ പണിയില്ലാതെ മറ്റേതെങ്കിലും പദ്ധതി ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കിയിട്ടില്ല ഈ വര്‍ധനവ് കോവിഡ് കാലഘട്ടത്തിനുശേഷം ആകാമായിരുന്നു. തൊഴിലാളി പത്തുരൂപ അംശാദായം അടച്ചിരുന്നത് 2008 ല്‍ 20 രൂപയാക്കി ഉയര്‍ത്തി
യപ്പോള്‍ തൊഴിലാളികള്‍ക്ക് ഒരു രൂപപോലും ആനുകൂല്യ വര്‍ധനവ് നല്‍കിയില്ല. ഇപ്പോള്‍ 20 രൂപയില്‍ നിന്ന് 50 രൂപയായി അംശാദായ വര്‍ധന വന്നു. ആനുകൂല്യ വര്‍ദ്ധനവ് ഇല്ല.
ആനുകൂല്യം വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിന് തയ്യാറായിട്ടില്ല. തയ്യല്‍ തൊഴിലാളികള്‍ക്ക് പെന്ഷന് ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ കനിയണം. കോവിഡ് 19 ധനസഹായം നല്‍കുന്നതിനും സര്‍ക്കാര്‍ ഏഴ് ലക്ഷം തൊഴിലാളികള്‍ രജിസ്ട്രേഷന് എടുത്തിട്ടുള്ള ക്ഷേമനിധി ബോര്‍ഡിന്റെ ധനസ്ഥിതി
വളരെ മോശമാണ്. പത്തനംതിട്ട ജില്ലാ ക്ഷേമനിധി ഓഫീസിലെ മാര്ട്ടിന് എന്ന ഉദ്യോഗസ്ഥന് തൊഴിലാളികള്‍ അടച്ച അംശാദായ തുക പാസ് ബുക്കില്‍ വരവ് വെച്ചിട്ട് ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ല. ലക്ഷക്കണക്കിനു രൂപയുടെ അഴിമതിയാണ് ഇയാള്‍ നടത്തിയത്. ഇദ്ദേഹത്തിന്റെ പേരില്‍ നടപടി സ്വീകരിച്ചിട്ടില്ല. ഈ പ്രവര്‍ത്തി കൊണ്ട് പത്തനംതിട്ടയിലെ നൂറുകണക്കിന് തൊഴിലാളികള്‍ ഇന്ന് കുടിശ്ശികക്കാരാണ്. അവര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും കിട്ടുകയില്ല.
ട്രേഡ് യൂണിയന് നേതാക്കളും തട്ടിപ്പ് നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. വിജിലന്‍സ് അന്വേഷിക്കണം. തൊഴിലാളികള്‍ക്ക് നീതി ലഭിക്കണം.
ഏതു സര്‍ക്കാര്‍ വന്നാലും ക്ഷേമനിധി ബോര്‍ഡില്‍ കയറിയിരുന്ന്
തൊഴിലാളികളെയും ബോര്‍ഡിനെയും നാശത്തിലേക്ക് തള്ളി വിടുന്ന ബോര്‍ഡ് അംഗങ്ങളെ നീക്കം
ചെയ്യണം. തൊഴിലാളി അടക്കേണ്ട അംശാദായം എത്ര വര്‍ദ്ധിപ്പിച്ചാലും ഇക്കൂട്ടര്‍ ക്ഷേമനിധി ബോര്‍ഡില്‍ ഇരിക്കുന്നിടത്തോളം കാലം ബോര്‍ഡ് കരകയറുകയില്ലെന്നും നേതാക്കൾ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍
പി യു ശങ്കരന്, ബാലകൃഷ്ണ ഷെട്ടി, വി പത്മനാഭന്, സി സുരേഷ്, സി ദിവാകരന് നായര്‍ എന്നി
വര് സംബന്ധിച്ചു.