പനയാല്‍ കിഴക്കേകര ഫ്രണ്ട്സ് ക്ലബ് കെട്ടിടോദ്ഘാടനം
കെ കുഞ്ഞിരാമന് എം എല്‍ എ നിര്‍വഹിച്ചു
പനയാല്‍: പനയാല്‍ കിഴക്കേക്കരയില്‍ പുതുതായി പണി കഴിപ്പിച്ച ഫ്രണ്ട്സ് കിഴക്കേകരയുടെ കെട്ടിടോദ്ഘാടനം ഉദുമ എം എല്‍ എ കെ. കുഞ്ഞിരാമന് നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്മാന് എ വിനോദ് കുമാര്‍ സ്വാഗതവും അജയന് പനയാല്‍ അധ്യക്ഷതയും വഹിച്ചു. ക്ലബ്ബിലേക്ക് പുതുതായി സമര്‍പ്പിച്ച മഹാത്മാ ഗാന്ധിയുടെയും എ.കെ.ജി.യുടെയും ഛായാ ചിത്രങ്ങളുടെ അനാച്ഛാദനം പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന് നിര്‍വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.വി.പി.പി മുസ്തഫ മുഖ്യാതിഥിയായി. തുടര്‍ന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെ അനുമോദിച്ചു. ചടങ്ങില്‍ കുന്നൂച്ചി കുഞ്ഞിരാമന്, പി മണിമോഹന്‍, എം ഗൗരി, ടി ശോഭന, ക്ലബ് പ്രസിഡന്റ് ഗോപിനാഥന്, വിജയകുമാരന്‍ മാഷ്, നാരായണന് കളിങ്ങോം, എന്നിവര്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി ടി സിദ്ധാര്‍ത്ഥ് നന്ദി അറിയിച്ചു. തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ അരങ്ങേറി.