ജനപ്രതിനിധികളെ കാൻഫെഡ് ആദരിച്ചു.
കാസർകോട്: കാൻഫെഡ് സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കാസർകോട് ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരെയും ജനപ്രതിനിധികളെയും ആദരിച്ചു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കാൻഫെഡ് ചെയർമാൻ കൂക്കാനം റഹ്മാൻ ഉദ്ഘാടനം ചെയ്തു.
ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.
മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ. അഷ്റഫ് അലി, മെമ്പർമാരായ സി. വി ജെയിംസ്, ജമീല അഹമ്മദ് , വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സമീറ ഫൈസൽ, പി.ലക്ഷ്മി, സുഫൈജ അബൂബക്കർ, ഖാദർ ബദ്രിയ, യു പി താഹിറ, ജനപ്രതിനിധികളായ എ. ജനാർദനൻ, ജനനി, സൈനബ അബൂബക്കർ, കാൻഫെഡ് ഭാരവാഹികളായ കസ്തൂരി, സക്കീന അബ്ബാസ്, പാറയിൽ അബൂബക്കർ, വിജയൻ കരിവെള്ളൂർ, സുന.എസ് നായർ, ഹനീഫ കടപ്പുറം, പ്രൊഫ. ശ്രീനാഥ്, അംബിക സുനിൽ, ലിഷ, ബി.കെ. ബഷീർ, ടി.തമ്പാൻ, മാധവൻ മാട്ടുമ്മൽ. പ്രസംഗിച്ചു.