കുറ്റപത്രം സമർപ്പിച്ചില്ല, ഡോളര്‍ കടത്ത് കേസിൽ സ്വപ്നക്കും സരിത്തിനും ജാമ്യം
കൊച്ചി :വിദേശത്തേക്ക് ഡോളര്‍ കടത്തിയെcന്ന കേസില്‍ സ്വപ്നക്കും സരിത്തിനും കോടതി ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് ജാമ്യം നല്‍കിയത്.
അറസ്റ്റിലായി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് ഇരുവരും അര്‍ഹരാവുകയായിരുന്നു. കേസില്‍ സരിത് ഒന്നാം പ്രതിയും സ്വപ്ന രണ്ടാം പ്രതിയുമാണ്.
എന്‍ ഐ എ കേസില്‍ റിമാന്റിലായതിനാലും , കോഫേപോസ പ്രകാരം കരുതല്‍ തടങ്കലില്‍ ആയതിനാലും ഉടന്‍ ജയില്‍ മോചിിതരാകില്ല.
അതേസമയം ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയായ എം.ശിവശങ്കറിനെ അടുത്ത മാസം 9 വരെ റിമാന്റ് ചെയ്തു. എറണാകുളം എ സി ജെ എം കോടതിയുടേതാണ് നടപടി.
വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയത്. അതേ സമയം കേസില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
മറ്റു പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള ചില സംശങ്ങളെല്ലാതെ അന്വേഷണ ഏജന്‍സിയ്ക്ക് മുന്പില് തനിക്കെതിരെ കൃത്യമായ തെളിവുകളില്ലെന്ന് ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
അന്വേഷണവുമായി ഇതുവരെ പൂര്‍ണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും ശിവശങ്കര്‍ വ്യക്തമാക്കി.
ജാമ്യാപേക്ഷ അടുത്ത മാസം 1 ന് കോടതി പരിഗണിക്കും.കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലും സ്വര്‍ണ്ണക്കടത്ത് കേസിലും ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.