നിങ്ങള്‍ ജീന്‍സ് ധരിക്കാറുണ്ടോ? എങ്കില്‍ ഇവ ശ്രദ്ധിക്കണം
ജീന്‍സ് ധരിയ്ക്കുന്നത് ആസ്തമ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതാണ് പുതിയ കണ്ടെത്തല്‍. ആസ്തമയ്ക്ക് കാരണങ്ങള്‍ പലതുണ്ട്.
ഇതില്‍ പാരമ്ബര്യം, പൊടി എന്നിവയെല്ലാം വരുന്നു. ഇതു പോലെ ശ്വാസകോശ വ്യവസ്ഥയില്‍ തടസമുണ്ടാകുന്നത് ആസ്തമയ്ക്കുള്ള പ്രധാനപ്പെട്ടൊരു കാരണമാണ്. ഇത്തരം സന്ദര്‍ഭത്തില്‍ സ്വതന്ത്രമായി ശ്വാസമെടുക്കാനാകില്ല.
ജീന്‍സ് ഇത്തരത്തിലെ ഒരു പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ജീന്‍സ് പൊതുവേ ഇറുകിയ വസ്ത്രമാണ്. ഇത് വയറിന് മുകള്‍ ഭാഗത്തായി ധരിയ്ക്കുന്നത് ശ്വാസനാളത്തെ തടസപ്പെടുത്തുന്നു,
വസ്ത്രത്തിന്റെ ഈ ഇറുക്കം നാമറിയാതെ തന്നെ സ്വതന്ത്രമായി ശ്വാസോച്ഛാസം ചെയ്യുന്നതിന് തടസമായി നില്ക്കുന്നു.
ഇതിനാല്‍ തന്നെ രോഗത്തിന്റെ കാഠിന്യം വര്‍ദ്ധിയ്ക്കും. രോഗമുണ്ടാക്കുമെന്ന് പറയാനാകില്ലെങ്കിലും ഉള്ള രോഗത്തിന് തീവ്രത കൂട്ടാന്‍ ഇത് കാരണമാകും. പ്രത്യേകിച്ചും അടിവയറിന് മുകള്‍ ഭാഗത്തായി ജീന്‍സ് ധരിയ്ക്കുമ്ബോള്. ലോ വേസ്റ്റ് ജീന്‍സെങ്കില്‍ ഇത് ഇത്രയും പ്രശ്നമുണ്ടാക്കുന്നില്ല.
ജീന്‍സില്‍
ജീന്‍സില്‍ പൊതുവേ നിറത്തിനായി പല തരത്തിലും ഡൈ ഉപയോഗിയ്ക്കുന്നുണ്ട്. ഇത് ശരീരത്തോട് ചേര്‍ന്നു കിടക്കുന്നതു കൊണ്ടു തന്നെ പലപ്പോഴും ഇത് ചര്‍മ സംബന്ധമായ അലര്‍ജി പ്രശ്നങ്ങള്‍ വരുത്താന്‍ സാധ്യതയേറെയാണ്. ഇതു പോലെ ഇതിന്റെ പ്രത്യേക തുണി വളരെയേറെ ചൂടുണ്ടാക്കുന്ന ഒന്നാണ്.
പോരാത്തതിന് ഇറുക്കിക്കിടക്കുന്ന ഒന്നും. ഇത് പുരുഷന്റെ പ്രത്യുല്പാദന ശേഷിയെ ബാധിയ്ക്കുന്ന ഒന്നാണ്. അമിതമായ ചൂട് പുരുഷന്റെ ബീജാരോഗ്യത്തിന് കേടാണ്. സ്ത്രീയുടെ പ്രത്യുല്പാദന വ്യവസ്ഥയ്ക്കും ഇത് ദോഷമാണ്.
വയറിന്റെ ആരോഗ്യത്തിന്
വയറിന്റെ ആരോഗ്യത്തിന് ഇറുകിയ ജീന്‍സ് ദോഷം വരുത്തുന്നു. മധ്യവയസ്കരില്‍ നെഞ്ചെരിച്ചില്‍, വയറിന് അസ്വസ്ഥത പോലുള്ള അവസ്ഥകള്‍ ഇറുകിക്കിടക്കുന്ന ജീന്‍സ് വരുത്തുന്ന പ്രശ്നമാണ്.
മാത്രമല്ല, വയറിന്റെ സ്വാഭാവിക ആരോഗ്യത്തിന് ഇറുകിക്കിടക്കുന്ന ജീന്‍സ് ദോഷം ചെയ്യുന്നു. വയറിന്റെ സ്വാഭാവിക ഷേപ്പ് നഷ്ടപ്പെടുത്തുന്ന ഒന്നാണ് ഇറുകിക്കിടക്കുന്ന ജീന്സെന്നത്. ഇത് ഇറുകിക്കിടക്കുന്നത് ദഹനേന്ദ്രിയത്തെ തടസപ്പെടുത്തുന്നു. ഇറുകിയ ജീന്‍സിട്ട് ഭക്ഷം കഴിയ്ക്കുമ്ബോള്‍, വയര്‍ നിറയുമ്ബോള്‍ അസ്വസ്ഥതയുണ്ടാകുന്നത് സാധാണയാണ്.
ഫാഷന്‍
ഫാഷന്‍, സൗന്ദര്യത്തിന് വേണ്ടി ഇറുകിയ ജീന്‍സ് ശീലമാക്കുമ്ബോള് വരുന്ന ദോഷ ഫലങ്ങളാണിത്. കൃത്യമായ അളവില്‍ വാങ്ങി, ശരീരത്തിന് ആയാസമുണ്ടാക്കാത്ത രീതിയില്‍ ധരിയ്ക്കുകയെന്നത് പ്രധാനമാണ്. പ്രത്യേകിച്ചും മുകളില്‍ പറഞ്ഞതു പോലെ ശ്വാസ വ്യവസ്ഥിതിയ്ക്കും വയറിനും ആയാസമുണ്ടാകാത്ത രീതിയില്‍. വല്ലാതെ ഇറുകി വയര്‍ തുറിച്ചു നില്ക്കുന്ന രീതിയില്‍ ജീന്‍സ് വാങ്ങി ധരിച്ചാല്‍ ഇത് വയറിന്റെ ഷേപ്പ് കളയാനും കാരണമാകുമെന്നോര്‍ക്കുക. ഇത് വയറ്റിലെ മസിലുകള്‍ക്ക് ആയാസം നല്‍കും.
വിവരങ്ങള്‍ തേടൂ .ആരോഗ്യം നേടൂ.