കുമ്പള;മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാർഥി ശങ്കർറൈയെ കപട ഹിന്ദുവെന്ന് വിളിച്ചാക്ഷേപിച്ചവർക്കുള്ള മറുപടിയാകണം ഉപതിരഞ്ഞെടുപ്പിലെ ജനവിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തോൽവി മണത്ത ചെന്നിത്തലയും മുല്ലപ്പള്ളിയും ബി.ജെ.പിയും ശങ്കർറൈയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ്.ഈ ശ്രമങ്ങൾ മഞ്ചേശ്വരത്തു വിലപ്പോവില്ല.ഇത്തരം പ്രചാരണം മറ്റെവിടെയെങ്കിലും മതി.ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇന്നാട്ടുകാർക്കറിയും .അദ്ദേഹം ഒരുവിശ്വാസിയാണ്.നിരവധി വിദ്യാർത്ഥികളെ പഠിപ്പിച്ച അധ്യാപകനായിരുന്നു.ഹെഡ്മാസ്റ്ററുമായിരുന്നു.ജനങ്ങൾക്കൊപ്പമാണ് അദ്ദേഹത്തിന്റെ സ്ഥാനം.ഇതെല്ലം യു .ഡി.എഫിനെയും .ബി.ജെ.പിയെയും വിറളിപിടിപ്പിക്കുന്നുട്.ഇതിനെ ചെറുക്കൻ വഴിയടഞ്ഞപ്പോളാണ് വർഗീയ കാർഡിറക്കുന്നതു.ഇത് വിജയിക്കില്ല, പിണറായി മുന്നറിയിപ്പ് നൽകി’
കേരളം എൽ ഡി എഫ് ഭരണത്തിൽ സമസ്ത രംഗംകളിലും മുന്നേറുകയാണ്.ഇന്ത്യയിൽവിവിധ രംഗംകളിൽ നമ്പർ ഒന്നാണ് കേരളം.ഈ പുതിയ കേരളത്തിൽ മഞ്ചേശ്വരത്തിന്റെ പ്രതിനിധിയായി ശങ്കർറൈ നിയമസഭയിൽ തുളുനാടിന്റെ പ്രതിനിധിയായി ഉണ്ടാകണം.മുഖ്യമന്ത്രി ഓർമിപ്പിച്ചു.തുളു അക്കാദമിയുടെ ആസ്ഥാനമന്ദിരം ഉടനുയരും.യക്ഷഗാനവും പരിപോഷിപ്പിക്കുന്ന പദ്ധതികള്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞു.ഉർദു ഭാഷയുടെ പ്രോത്സാഹനവും മുൻനിർത്തിയുള്ള പദ്ധതികളും പണിപ്പുരയിലാണ്.മുഖ്യമന്ത്രി കൂട്ടിച്ചർത്തു.,