ബൈക്കിൽ ടിപ്പർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം തെക്കുമ്പാട് രതീഷാണ് മരിച്ചത്.
ചെറുവത്തൂർ :ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു.മുഴക്കോത്ത് മിൽമ ബൂത്ത് നടത്തുന്ന തെക്കുമ്പാട് രതീഷ് ( 41) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കണ്ണൂർ റോഡിൽ വെച്ച് രതീഷ് സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രതിഷ് നേരത്തെ കാഞ്ഞങ്ങാട്ട് ബസ്റ്റാൻഡ് സമീപത്തെ ഖാദി ഷോപ്പിൽ ജോലി ചെയ്തിരുന്നു.