പൂരക്കളി അക്കാദമി യുവപ്രതിഭാ പുരസ്കാരം നേടി
വി പി പ്രശാന്ത് അടോട്ട് കാസർകോടിന് അഭിമാനമായി
കാഞ്ഞങ്ങാട്: :കേരളാ പൂരക്കളി കലാ അക്കാദമി യുവപ്രതിഭാ പുരസ്കാരം നേടിയ വിപി പ്രശാന്ത് അടോട്ട് ജില്ലയ്ക്ക് അഭിമാനമായി.പൂരക്കളി രംഗത്ത് കഴിഞ്ഞ 25 വര്‍ഷമായി പരിശീലകാനായും വിധികര്‍ത്താവായും പ്രവര്‍ത്തിച്ചു.
പൂരക്കളിയുടെയും നാടന്‍ കലകളുടെയും ഉന്നമനത്തിനു വേണ്ടി നാട്ടറിവ് പഠന കേന്ദ്രം എന്ന പരിശീലന കേന്ദ്രം ആരംഭിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും പരിശീലനം നല്കി വരുന്നു. പൂരകളി പരിശീലകാനായി പേരും പ്രശസ്തിയും നേടിയെടുക്കാന്‍ പ്രശാന്തിന് കഴിഞ്ഞു.60ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനെ വരവേറ്റു കൊണ്ട് 60 കലാകാരന് മാരെ പങ്കെടുപ്പിച്ച് ആലാമിപ്പള്ളിയില്‍ നടത്തിയ പ്രദര്‍ശന മെഗാ പൂരകളി ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലായിരുന്നു.