ഖത്തറിലെ സാമ്പത്തിക തർക്കം
കച്ചവട പങ്കാളിയുടെ കാർ കത്തിച്ച് പ്രതികാരം
ചെറുവത്തൂർ: വീട്ട് മുറ്റത്ത് നിരത്തിയിട്ട കാർ അഗ്നിക്കിരയാക്കി.തൃക്കരിപ്പൂർ നിലാമ്പത്ത് നിസാമുദ്ദീൻ്റെ പടന്നയിലെ ഭാര്യ വീട്ടിൽ നിർത്തിയിട്ടിരുന്ന. KL -60 N 5656 ഹോണ്ട സിറ്റി കാറാണ് കത്തിനശിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് സംഭവം. മൂന്ന് ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചതായി നിസ്സാമുദ്ദീൻ പരാതിയിൽ പറയുന്നു.
ഖത്തറിലെ തൻ്റെ കച്ചവട പങ്കാളി കാഞ്ഞങ്ങാട്, മാണിക്കോത്ത് സ്വദേശി അബ്ദുൾ റൗഫുമായി സാമ്പത്തിക തർക്കങ്ങളുണ്ടെന്നും അദ്ദേഹത്തിൻ്റെ ബന്ധു തലശ്ശേരി സ്വദേശി ഷുഹൈലാണ് തീവെപ്പിന് പിന്നിലെന്നും നിസാമുദ്ദീൻ പറയുന്നു. ചന്തേര പോലീസ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.