പുലർച്ചെ വാതിലിൽ മുട്ട് കേട്ട് തുറന്നവർ കണ്ടത് മുറ്റത്ത് പോലീസ്. ഒളിവിൽ പോയവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാസർകോട് നാലു പേർ അറസ്റ്റിൽ
കാസർകോട് :കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐപിഎസിന്റെ നിര്‍ദേശപ്രകാരം കാസറഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ വിവിധ കേസുകളില്‍ പോലീസിനെ വെട്ടിച്ചു ഒളിവില്‍ കഴിയുകയായിരുന്ന 4 പ്രതികളെ പിടികൂടി. പുലർച്ചെ നടത്തിയ റെയ്ഡ് അയത്കൊണ്ടുന്നെ പോലീസിനെ വെട്ടിച്ച് കഴിഞ്ഞവർക്ക് രക്ഷപ്പെടാൻ സാധിച്ചിരുന്നില്ല
കഞ്ചാവ് കേസില്‍ പ്രതിയായ മുഹമ്മദ് ഹത്തിമുദ്ദിന്, /െീ ഉമ്മര്‍. 24 വയസ്സ്. അഹ്മദ് കോംമ്പൗണ്ട്. ഉദ്യാവര്‍. മഞ്ചേശ്വരം, കുടുംബ കോടതി വാറന്റ് ഉള്ള കൃഷ്ണ ക്ളാല്. 43 വയസ്.ബുദ്രിയഃ, മഞ്ചേശ്വരം, വധ ശ്രമ കേസില്‍ പ്രതിയായ സെനോഹര്‍ 23 വയസ്, s/o മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ മന്‍സില്‍, മാട. കുഞ്ചത്തൂര്‍.ആമ്സ്ആക്ട് കേസില്‍ പ്രതിയായ അബുബക്കര്‍ സിദ്ദിഖ്, 28വയസ്, s/o ഹമീദ്, ബായാര്പദവ, പൈവളികെ എന്നിവരാണ് അറസ്റ്റില്‍ ആയത് റെയ്ഡില്‍ മഞ്ചേശ്വരം സി ഐ ഷൈന്‍ കെ.പി.. കുമ്പള സി ഐ പ്രമോദ്. അദൂര് സി ഐ വിശ്വംഭരന് നായര്‍ മേല്‍പ്പറമ്പ് സി ഐ പദ്മനാഭന് എന്നിവര്‍ പങ്കെടുത്തു