മഞ്ഞം പൊതികുന്ന് ഇക്കോ ടൂറിസം പദ്ധതി ഫെബ്രുവരി 7 ന് കടകംപള്ളി ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്: മഞ്ഞം പൊതികുന്ന് ഇക്കോ ടൂറിസം പദ്ധതിയ്ക്ക് ചിറക് മുളക്കുന്നു.
പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 7 ന് 4 മണിക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ്റെ അധ്യക്ഷതയിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും
മഞ്ഞം പൊതി കുന്നിൻ്റെ പാരിസ്ഥിതിക തനിമ നിലനിത്തിക്കൊണ്ട് പ്രകൃതിയെ പൂർണ്ണമായും സംരക്ഷിച്ചു കൊണ്ടായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. ‘സന്ദർശകർക്ക് ഇരിക്കാനുള്ള ബെഞ്ച്, കുന്നിൻ്റെ അരിക് ചേർന്ന് വേലിക്കെട്ടുകൾ പാർക്കിംഗ് ഏരിയ എന്നിവയാണ് പ്രധാനമായും സഞ്ജീകരിക്കുന്നത്. മറ്റ് പ്രഥമിക സൗകര്യങ്ങളും ണ്ടാവും. വൻകിട കെട്ടിടങ്ങളൊ നിർമ്മാണ പ്രവർത്തനങ്ങളൊ ഉണ്ടാവില്ല. കുന്നിൻ്റെ ഭംഗി ചോർന്നു പോകാത്ത രീതിയിലായിരിക്കും പദ്ധതി പ്രാവർത്തികമാക്കുകയെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് ബി.എൻ സിയോട് പറഞ്ഞു.
അതിനിടെ മഞ്ഞം പൊതി കുന്നിന് മുകളിലെ ഹനുമാൻ ക്ഷേത്രത്തിലേക്ക് 13 കോടിയോളം രൂപ ചെലവഴിച്ച് 900 പടികളും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.ഇത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മഞ്ഞം പൊതികുന്നിൻ്റെ പരിസ്ഥിതിക്ക് യോജിക്കാത്ത നിർമ്മാണങ്ങൾ പാടില്ലെന്നുമാണ് ടൂറിസം വകുപ്പിൻ്റെ നിലപാട് ‘ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കുന്നിൻ പ്രദേശത്തെ അനധികൃത കൈയ്യേറ്റങ്ങൾ പൂർണ്ണമായും ഒഴിപ്പിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.