പൂര്‍വ വിദ്യാര്‍ഥികളുടെ സമ്മാനം; സ്കൂള്‍ മുറ്റത്ത് ഭരണഘടനാ ശില്പി അംബേദ്കര്‍ പ്രതിമ വിദ്യാലയത്തിന് സമര്‍പ്പിച്ചു
കാസര്‍കോട്:കോടോം അംബേദ്കര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ കൂട്ടരങ്ങ് ഭരണഘടനാ ശില്പിയുടെ പൂര്‍ണ്ണകായ പ്രതിമ റിപ്പബ്ലിക്ക് ദിനത്തില്‍ വിദ്യാലയത്തിന് സമര്‍പ്പിച്ചു. അനാച്ഛാദനം കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് നിര്‍വഹിച്ചു. 1993-94 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ഥികള്‍ കോടോം ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുറ്റത്ത് ഒരുക്കിയത്. സ്കൂള്‍ അംബേദ്കറുടെ പേരിലായതിനാല്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായാണ് പ്രതിമ നിര്‍മിച്ചത്. 9 അടി ഉയരമുള്ള; പ്രതിമ 5 അടി ഉയരമുള്ള പീഠത്തില്‍ സ്ഥാപിക്കും. പ്രശസ്ത ശില്പി ചിത്രന് കുഞ്ഞിമംഗലമാണ് പ്രതിമ നിര്‍മിക്കുന്നത്. ഫൈബറിലാണ് നിര്‍മാണം
എസ്എസ്എല്‍സി ബാച്ച് 2017-ല്‍ രൂപം കൊടുത്ത കൂട്ടരങ്ങ് വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഒന്നരലക്ഷം രൂപ ചിലവഴിച്ചാണ് പ്രതിമ നിര്‍മിച്ചത്