മുൻ കൗൺസിലറും, മുസ്ലിം ലീഗ് നേതാവുമായ കുഞ്ഞാമദ് പുഞ്ചാവി അന്തരിച്ചു.
കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് നേതാവ്കുഞ്ഞാമദ് പുഞ്ചാവി (75)അന്തരിച്ചു. ബുധനാഴ്ച രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം.ക്യാൻസർ ബാധിച്ച് രണ്ടു വർഷത്തോളമായി
ചികിൽസയിലായിരുന്നു.സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ്, പ്രവാസി ലീഗ് ജില്ലാ മുൻ പ്രസിഡന്റ്
,കാഞ്ഞങ്ങാട് മുനിസിപ്പൽ മുസ്ലിംലീഗ് മുൻ ട്രഷറർ, മുൻ നഗരസഭ കൗൺസിലർ, ഹോസ്ദുർഗ് ബാങ്ക് ഡയരക്ടർ എന്നിസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സഹോദരങ്ങൾ : കുഞ്ഞാമി ,അബൂബക്കർ (കൊളവയൽ ) ,മുഹമ്മദ് (അതിഞ്ഞാൽ ) ,മറിയം ,അസിനാർ ,സാറാമ്മ ,അബ്ദുൾ റഹിമാൻ .