അപൂര്‍വ രോഗം ബാധിച്ച് മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പ്രശാന്ത ഡോറ അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പ്രശാന്ത ഡോറ (44) അന്തരിച്ചു.ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ സ്പോര്‍ട്ടിങ് തുടങ്ങി കൊല്‍ക്കത്തയിലെ മൂന്ന് മുന്‍നിര ക്ലബ്ബുകളുടെ ഗോള്‍വല കാത്ത താരമാണ് പ്രശാന്ത ഡോറ.
2020 ഡിസംബറില്‍ ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് (എച്ച്.എല്‍.എച്ച്) എന്ന രോഗം ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ബാധിച്ച് അണുബാധയിലേക്കോ അര്‍ബുദത്തിലേക്കോ നയിക്കുന്നതാണ് ഈ രോഗം.
താരത്തിന്റെ സഹോദരന് ഹേമന്ദ ഡോറയാണ് മരണ വിവരം അറിയിച്ചത്. 1997-98, 1999 വര്‍ഷങ്ങളില്‍ സന്തോഷ് ട്രോഫി നേടിയ ബംഗാള്‍ ടീമില്‍ അംഗമായിരുന്ന അദ്ദേഹം മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.