ചെങ്കോട്ടയിലെ കർഷക സമരത്തിൽ നുഴഞ്ഞു കയറിയത് ബി.ജെപി, തെളിവുകൾ പുറത്ത് വിട്ട് കർഷകർ
ന്യൂഡല്‍ഹി:കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന സംഘർഷങ്ങൾക്ക് തങ്ങൾ ഉത്തരവാദിക ളല്ലെന്ന് കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കിയതിന് പിന്നാലെ സമരം അട്ടിമറിക്കാൻ ചിലർ ശ്രമിച്ചുവെന്നതിൻ്റെ തെളിവുകൾ പുറത്ത് വന്ന് തുടങ്ങിയിരിക്കുന്നു. പ്രമുഖ പഞ്ചാബി നടനും ബി.ജെപി അനുഭാവിയുമായ ദീപു സിദ്ദുവിൻ്റെ സാന്നിധ്യമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഖലിസ്ഥാൻ, ബി.ജെ.പി. അനുഭാവിത്വം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സിദ്ദുവിനെ സമരത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാന്‍ കര്‍ഷക സംഘടന നേതാക്കള്‍ തീരുമാനിച്ചത്. കര്‍ഷക സമരത്തിന്റെ ഭാഗമല്ലാത്ത ദീപു സിദ്ദ് എങ്ങനെയാണ് കിസാൻ ട്രാക്ടര്‍ മാര്‍ച്ചില്‍ എത്തിയതെന്നാണ് കര്‍ഷകരടക്കം ഉന്നയിക്കുന്ന സംശയം. ചെങ്കോട്ടയില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദീപു സിദ്ദുവിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.”
“ബിജെപിയുമായി ബന്ധമുള്ള വ്യക്തിയാണ് ദീപു സിദ്ദ്. ബിജെപി എംപി സണ്ണി ഡിയോളിനായി ദീപു സിദ്ദ് പ്രവര്‍ത്തിച്ചിരുന്നു.”
ഇത് തെളിയിക്കുന്നത് സമരത്തെ അട്ടിമറിക്കാനും തകർക്കുനും ശ്രമം നടന്നിരുന്നുവെന്നു തന്നെയാണെന്നാണ് കർഷക നേതാക്കൾ വ്യക്തമാക്കുന്നത്.