കാഞ്ഞങ്ങാട് നഗരസഭ ഹരിത ഓഫീസിനുള്ള സാക്ഷ്യപത്രം ഏറ്റുവാങ്ങി.
കാഞ്ഞങ്ങാട്: ഹരിതകേരളം മിഷന് ശുചിത്വ മാലിന്യ ഉപദൗത്യത്തിന്റെ ഭാഗമായി നടത്തിയ ഹരിത ഓഫീസ് ഓഡിറ്റില്‍ കാഞ്ഞങ്ങാട് നഗരസഭ ഹരിത ഓഫീസ് പദവി നേടി. ഗ്രീന്‍ പ്രൊട്ടോക്കോള്‍ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ ഓഫീസുകളെ മാലിന്യ മുക്ത ഓഫീസുകളാക്കി മാറ്റുന്നതിനുള്ള ഹരിത ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിനാണ് ഈ പദവി ലഭിച്ചത്.കാസറഗോഡ് സിവിൽ സ്റ്റേഷനിൽ നടന്ന പ്രഖ്യാപന ചടങ്ങില്‍ മന്ത്രി ഇ.ചന്ദ്രശേഖരനില്‍ നിന്നും പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ കെ.അനീശൻ സാക്ഷ്യപത്രവും മൊമന്റോയും ഏറ്റുവാങ്ങി.