ഇന്ധനവില ഇന്നും കൂട്ടി; കൊച്ചിയില്‍ പെട്രോളിന് 86.77 രൂപ
ന്യൂഡല്‍ഹി:രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി.പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 86.77 രൂപയും ഡീസലിന് 80.57 രൂപയുമായി.ഈ മാസം 8ാം തവണയാണ് കേന്ദ്രം വിലകൂട്ടുന്നത്.
തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 88 രൂപ 58 പൈസയാണ്. തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില 82 രൂപ 65 പൈസയാണ്.ഇന്നലെ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച എക്സൈസ് നികുതിയാണ് ഈ കൊള്ള വിലയ്ക്ക് പിന്നില്‍. പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയേക്കാള്‍ ഉയര്‍ന്ന തുകയാണ് നികുതി. ഐഒസിയുടെ കണക്കനുസരിച്ച് ഒരുലിറ്റര്‍ പെട്രോളിന് അടിസ്ഥാനവില 28.13 രൂപയും ഡീസലിന് 29.19 രൂപയുമാണ്.
എന്നാല്‍, ഒരുലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയും എക്സൈസ് നികുതിയാണ്. നികുതികൂടി ചേര്‍ത്ത് പെട്രോള്‍വില 61.11 രൂപയായും ഡീസല്‍വില 61.02 രൂപയായും ഉയരുന്നു. ഇതോടൊപ്പം ഡീലര്‍മാര്‍ക്കുള്ള കമീഷനും വാറ്റുംകൂടി ചേര്‍ത്താണ് ജനത്തെ കൊള്ളയടിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നില്‍ക്കുമ്പോഴാണ് കേന്ദ്രം വിലകൂട്ടികൊണ്ടിരിക്കുന്നത്.