കാസർകോട്;നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രി ആക്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതി അറസ്റ്റിലായി.. നെല്‍ക്കള കോളനിയിലെ പ്രശാന്തിനെ(27)യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
തളങ്കരയിലെ ആബിദ് വധക്കേസിലടക്കം പ്രതിയാണ് പ്രശാന്തെന്ന് പോലീസ് പറഞ്ഞു. സെപ്തംബര്‍ 22 ന് രാത്രി 8.30 മണിയോടെയായിരുന്നു നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രി ഒരു സംഘം അടിച്ചു തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൂഡ്ലുവിലെ സന്തോഷി(20)നെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ബട്ടംപാറയിലെ മഹേഷിനെ പോലീസ് തിരയുന്നു