ബോവിക്കാനം: മുളിയാർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ റിപബ്ലിക് ദിനം ആചരിച്ചു. ബാവിക്കര അംഗന വാടിയിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർ പേഴ്സൺ അനീസ മൻസൂർ മല്ലത്ത് പതാക ഉയർത്തി.
അബ്ദുൽ ഖാദർ സഅദി, വൈ. അബ്ദുൽ റഹിമാൻ, മൊയ്തു മണിയങ്കോട്, ഉമ്മർ മണിയങ്കോട്, അംഗനവാടി വർക്കർക്കർ കാർത്തിക, ഹെൽപർ ജമീല സംബന്ധിച്ചു.
നുസ്രത്ത് നഗർ അംഗനവാടിയിൽ
സ്ഥിരം സമിതി അംഗം അനീസ മൻസൂർ മല്ലത്ത് പതാക ഉയർത്തി.
കെ.അബ്ദുൽ ഖാദർ കുന്നിൽ, അബൂബക്കർ ചാപ്പ,അബ്ദുല്ല ഇദ്ധീൻ, മൊയ്തീൻ ബെള്ളിപ്പാടി,അബ്ദുല്ല ആദൂർ,അബ്ദുൽ റഹിമാൻ ബാപ്പു, വർക്കർ ശാലിനി, ഹെൽപ്പർ ഭാർഗവി
സംബന്ധിച്ചു.
ബോവിക്കാനം അംഗനവാടിയിൽ
വൈസ് പ്രസിഡണ്ട് ജനാർദ്ധനൻ പതാക ഉയർത്തി. സ്ഥിരം സമിതി ചെയർ പേഴ്സൺ അനീസ മൻസൂർ മല്ലത്ത്, വാർഡ് മെമ്പർ
അബ്ബാസ് കൊൾച്ചപ്, ബി.സി. കുമാരൻ, കൃഷ്ണൻ ചേടിക്കാൽ,
മസൂദ് ബോവിക്കാനം, ബി.എസ്. അബ്ദുല്ല ബാലനടുക്കം, ബാബുരാജ്,വർക്കർ ശാന്തിനി ദേവി സംബന്ധിച്ചു.