തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ അനുഗ്രഹം തേടി സന്യാസിയുടെ
മുന്നിലെത്തി. ഭദ്രകാളി ഉപാസകനായ ശ്രീ സൂര്യനാരായണൻ ഗുരുജിയുടെ അനുഗ്രഹത്തിനായിട്ടാണ് ആര്യ, അച്ഛൻ രാജേന്ദ്രനൊപ്പം എത്തിയത്. സമീപഭാവിയിൽ മന്ത്രി ആകട്ടെ എന്ന് അനുഗ്രഹം ചൊരിഞ്ഞാണ് സ്വാമി പറഞ്ഞയച്ചത്
മേയർ സന്ദർശിച്ച കാര്യം സൂര്യനാരായണൻ ഗുരുജി തന്നെയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. ‘ചുറുറുക്കുള്ള ചെറുപ്പക്കാരിയായതിരുവന്തപുരം മേയർ അച്ഛനൊപ്പം എന്നെ കാണാനെത്തി. ഭാവിയിലെ എല്ലാ ലക്ഷ്യങ്ങളും സാധ്യമാകട്ടെ എന്ന് അനുഗ്രഹിച്ചു. അടുത്ത വർഷങ്ങളിൽ മന്ത്രി പദവി കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ’ സ്വാമി എഴുതി അനുഗ്രഹം തേടി മേയർ സ്വാമിയെ കണ്ടത് സിപിഎമ്മിൽ ചർച്ചയായിട്ടുണ്ട്. പാർട്ടിയുടെ ഭാവി മുഖങ്ങളായി ഉയർത്തിക്കാട്ടുന്നവരുടെ ഇത്തരം നടപടികൾ ശരിയല്ലന്നാണ് പരമ്പരാഗത വാദികളുടെ നിലപാട്. ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിനോപ്പം ആര്യാ രാജേന്ദ്രൻ എൻ എസ് എസ് കരയോഗത്തിന്റെ സ്വീകരണം ഏറ്റുവാങ്ങിയതും സിപിഎമ്മിൽ ചർച്ചയായിരുന്നു.