റോഡ് സുരക്ഷ മാസാചരണത്തിൻ്റെ ഭാഗമായി പാതയോരം ശുചീകരിച്ചു.
പെരിയ: റോഡ് സുരക്ഷ 2021 മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പും ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ഉദുമ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി പെരിയാട്ടടുക്കം NH 66 റോഡ് സൈഡിൽ ഇരുഭാഗത്തും ഡ്രൈവർമാരുടെ കാഴ്ച്ച യെ ബാധിക്കുന്നതും റോഡ് സൈഡിൽ സ്ഥാപിച്ച ട്രാഫിക്ക് സൈൻ ബോർഡുകൾ മറക്കുന്നതുമായ കാടുകൾ വെട്ടി തെളിച്ചു. കാസർഗോഡ് എൻഫോഴ്സ്മെന്റ് ആർ.ടി. ഓ ശ്രീ.ടി. എം ജഴ്സൻ ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷയുടെ പ്രാധ്യാനത്തെക്കുറിച്ചും അതിൽ പുതുതലമുറയുടെ പങ്കിനെക്കുറിച്ചും ആർ.ടി.ഓ എൻ. എസ്.എസ് വളണ്ടിയർമാരോട് വിശദീകരിച്ചു. പരിപാടിയിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ വിദ്യ.കെ യും അറുപതോളം വരുന്ന എൻ.എസ്.എസ് വളണ്ടിയർമാരും മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മാരും പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആൾക്കാർക്കും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. ബിനീഷ് കുമാർ.എം.വി.ഐ നന്ദി പറഞ്ഞു.
ജനുവരി 18 മുതൽ ഫെബ്രുവരി 17 വരെയാണ് റോഡ് സുരക്ഷ മാസം ആചരിക്കുന്നത്. ജില്ലയിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ മോട്ടോർ വാഹന വകുപ്പ് നടത്തുന്നുണ്ട്.