കാസർകോട്: ചെമ്പിരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ജനകീയ അന്വേഷണ കമ്മീഷൻ എന്ന പേരിൽ നടത്തിയ ദുരാരോപണങ്ങൾക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് പ്രമുഖ കരാറുകാരനും പൊതുപ്രവർത്തകനുമായ കെ. മൊയ്തീൻ കുട്ടിഹാജി. ചെമ്പിരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഏതുതരം അന്വേഷണത്തെയും പിന്തുണക്കുകയാണ്. അതിലേക്ക് ദുഷ്ടലാക്കോടെ തന്റെ പേര് വലിച്ചിഴച്ചത് ദുരുദ്ദേശപരമാണ്.
ഖാസിയുടെ മൃതദേഹം കണ്ടെത്തിയ ചെമ്പിരിക്ക കടുക്ക കല്ലിൽ ഫോറൻസിക് വിദഗ്ദൻ ഡോ. ഗോപാലകൃഷ്ണപിള്ള യോടൊപ്പം താൻ പോയി എന്നാണ് ആരോപണം.ഡോ. ഗോപാലകൃഷ്ണപിള്ളയെ തനിക്ക് നേരിട്ട് അറിയുക പോലുമില്ല. ഖാസിയുടെ കൈവശം ഉണ്ടായിരുന്ന എയ്ഡഡ് സ്കൂൾ കൈക്കലാക്കിയെന്നും അതിലെ നിയമനം വഴി കോടികൾ സമ്പാദിച്ചുവെന്നുമാണ് മറ്റൊരു ആരോപണം. മലബാർ ഇസ്ലാമിക് സെൻററിെൻറ കീഴിൽ എയ്ഡഡ് സ്കൂളുകൾ ഇല്ല എന്നു മാത്രമല്ല എം.ഐസിക്കു കീഴിലുള്ളത് സ്വാശ്രയ കോളജാണ് എന്നതാണ് വാസ്തവം.
വസ്തുതകൾ ഇതായിരിക്കെ വർഷങ്ങളായി പൊതുസമൂഹത്തിൽ മാന്യമായി പ്രവർത്തിച്ചികൊണ്ടിരിക്കുന്ന വ്യക്തിയെന്ന നിലയിൽ തന്നെ തോജോവധം നടത്തുകയാണ് അന്വേഷണ കമ്മീഷൻ ചെയ്തത്. കാര്യങ്ങൾ മനിസിലാക്കാതെും പഠിക്കാതെയും ദുഷ്ടലോക്കോടെ അന്വേഷണ റിപ്പോർട്ട് എന്ന പേരിൽ അസംബന്ധങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത് ശരിയായ നടപടിയല്ല. ഇതിനെതിരെ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുന്നതിെൻറ ഭാഗമായി അഡ്വ. സി.കെ. ശ്രീധരൻ മുഖേന ജനകീയാന്വേഷണ കമ്മീഷൻ ഭാരവാഹികൾക്ക് നോട്ടിസ് അയച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.