സുറാബിന്റെ ‘എന്റെ കവിതകൾ’ പ്രകാശനം ചെയ്തു.
സുറാബ് രചിച്ച എന്റെ കവിതകളുടെ പ്രകാശനം കാഞ്ഞങ്ങാട് മുനിസിപ്പൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
പുതിയകോട്ട എ.സി. കണ്ണൻ നായർ പാർക്കിൽ ലൈബ്രറിയുടെ പ്രതിമാസ വായനാ അനുബന്ധ പരിപാടികളുടെ ഭാഗമായിട്ടാണ് പുസ്തക പ്രകാശനം നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ നിർവ്വഹിച്ചു.
വൈസ് ചെയർമാൻ ബിൽടെക് അബുള്ള അധ്യക്ഷത വഹിച്ചു.
പ്രശസ്ത എഴുത്തുകാരൻ പ്രഫ.എം.എ.റഹ്മാൻ സുറാബിന്റെ പുസ്തകം പ്രകാശനം ചെയ്തു.
കണ്ണൂർ യൂനിവേഴ്സിറ്റി മലയാളം വകുപ്പ് മേധാവി ഡോ.റീജ.വി പുസ്തകം സ്വീകരിച്ച് സംസാരിച്ചു.
പെരിയ അംബേദ്കർ കോളേജ് അസി. പ്രഫസർ.എൻ.പി.അബ്ദുൾ സമദ് പുസ്തകത്തെ പരിചയപ്പെടുത്തി.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി.മായാകുമാരി, കൗൺസിലർമാരായ കെ. പ്രഭാവതി, അബ്ദുൾ റഹ്മാൻ സെവൻസ്റ്റാർ, സാംസ്ക്കാരിക പ്രവർത്തകൻ രതീഷ് പിലിക്കോട്, ചിത്രകാരൻ ഏറംപുറം മുഹമ്മദ്, കവി ഉണ്ണികൃഷ്ണൻ അണിഞ്ഞ, കന്നട എഴുത്തുകാരി സർവ്വമംഗള ജയ പുണിഞ്ചിത്തായ, കവയത്രി ഫറീന കോട്ടപ്പുറം നഗരസഭാ ലൈബ്രേറിയൻ പി.വി.രഘുനാഥൻ എന്നിവർ സംസാരിച്ചു