കാഞ്ഞങ്ങാട് നഗരസഭ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു
കാഞ്ഞങ്ങാട്: സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ പദ്ധതി നിർവ്വഹണം സാധ്യമാകുന്ന തരത്തിൽ പദ്ധതികൾക്ക് രൂപം നൽകാൻ കാഞ്ഞങ്ങാട്നഗരസഭയിൽ വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം തീരുമാനിച്ചു.പതിനെട്ട് വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ച് വിഷയ മേഘലകളിലെ പരിചയസമ്പന്നരായവരുടെ സേവനം പ്രയോജനപ്പെടുത്താനാണ് ആദ്യഘട്ടത്തിൽ ശ്രമിക്കുന്നത്. പദ്ധതി നിർദ്ദേശങ്ങൾ നന്നായി വിലയിരുത്തി കൊണ്ട് നിർവ്വഹണത്തിൽ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനു
ള്ള നിർദ്ദേശങ്ങൾ നൽകി കൊണ്ടുള്ള ചർച്ചകൾ നടത്താനും നിലവിലുള്ള പദ്ധതികളുടെ സ്റ്റാറ്റസ് പരിശോധിക്കാനും അതിൻ്റെ ഫലപ്രാപ്തി ചർച്ച ചെയ്യാനും വർക്കിംഗ് ഗ്രൂപ്പ് യോഗം തീരുമാനിച്ചു.ഇതിൻ്റെ ഭാഗമായി ജനവരി 28 മുതൽ അടുത്ത മാസം ഏഴാം തീയ്യതി വരെ 43 വാർഡുസഭകൾ ചേരാനും വാർഡ് സഭയിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി വികസന സെമിനാർ നടത്താനും തീരുമാനിച്ചു.പുതിയ സാമ്പത്തിക വർഷം നഗരസഭയ്ക്ക് ലഭിക്കുന്ന റോഡ്,റോഡിതര സംരംക്ഷണ ഫണ്ടുകൾ ഉൾപ്പെടുത്തി പദ്ധതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങാനുമാണ് ലക്ഷ്യമിടുന്നത് . വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗത്തിൽ വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുള്ള അധ്യക്ഷത വഹിച്ചു.ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ പി.അഹമ്മദലി, കെ.വി.സരസ്വതി, കെ.അനീശൻ, കെ.വി.മായാകുമാരി, മുൻ ചെയർമാൻ വി.വി.രമേശൻ,കില ഫാക്കൽറ്റി പി വി പത്മനാഭൻ കുട്ടമ്മത്ത്, ജില്ലാ ആസൂത്രണ സമിതിയംഗം കെ.ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി. ജാനകിക്കുട്ടി സ്വാഗതം നഗരസഭ സെക്രട്ടറി എം.കെ ഗിരിഷ് പദ്ധതി റിപ്പോർട്ടും അവതരിപ്പിച്ചു.