‘ഈ നശിച്ച ലോകത്തോട് വിട’: ബിഗ് ബോസ് താരം നടി ജയശ്രീ ആത്മഹത്യ ചെയ്ത നിലയില്‍
ബെംഗളൂരു: കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജയശ്രീയെ മഗഡി റോഡിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ബിഗ് ബോസ് കന്നഡയുടെ മൂന്നാം സീസണില്‍ പങ്കെടുത്തതോടെയാണു ജയശ്രീ പ്രശസ്തയായത്. വിഷാദരോഗം ബാധിച്ചിരുന്ന ജയശ്രീ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി നേരത്തെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു.
‘ഞാന്‍ നിര്‍ത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട…’ എന്നായിരുന്നു കുറിപ്പ്. സംഭവം ചര്‍ച്ചയായതോടെ ജയശ്രീ പോസ്റ്റ് നീക്കം ചെയ്തു.