അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്ക്ക്, ഇവിടെ ഏട്ടന് കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്’;
പ്രവാസി മലായാളിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന് പിന്നാലെ ആത്മഹത്യ. ഞെട്ടിത്തരിച്ച് സുഹൃത്തുക്കൾ
മസ്കറ്റ്: കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്ത വളരെ ഹൃദയഭേദകമായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്യാന്‍ പോകുന്നതിനെ സൂചിപ്പിച്ച് പ്രവാസി മലയാളിയുടെ ഫേസ്ബുക്ക് കുറിപ്പും തൊട്ടുപിന്നാലെ അറിഞ്ഞ ആത്മഹത്യ വാർത്തയും പ്രവാസി മലയാളികലെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
പത്തനംതിട്ട സ്വദേശിയായ പ്രശാന്ത് തമ്പിയാണ് ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പ് പ്രസിദ്ധീകരിച്ച് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് പ്രശാന്ത് ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പ് കുറിച്ചത്. ‘അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്ക്ക്, ഇവിടെ ഏട്ടന് കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്’; എന്നാണ് പ്രശാന്ത് ഫേസ്ബുക്കില്‍ എഴുതിയത്.
തമാശ രീതിയില്‍ എഴുതിയ കുറിപ്പാണെന്ന് കരുതിയ സുഹൃത്തുക്കള്‍ പക്ഷേ മണിക്കൂറുകള്‍ക്കകം കേട്ടത് അടുത്ത സുഹൃത്തിന്റെ ആത്മഹത്യാ വിവരമാണ്. ജെ.സി.ബിയുടെ കൈ ഉയര്‍ത്തി അതില്‍ തൂങ്ങിയാണ് പ്രശാന്ത് ആത്മഹത്യ ചെയ്തത്.
ഫേസ്ബുക്ക് കുറിപ്പ് എഴുതി പൊടുന്നനെ ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് പ്രശാന്തിന്റെ അടുത്ത സുഹൃത്തുക്കള്‍. ഫേസ്ബുക്ക് കുറിപ്പിലെ പോസ്റ്റിന് താഴെ നിരവധി പേരാണ് സങ്കടവും ആദരാഞ്ജലികളും പങ്കുവെച്ചത്.
ഒമാനില്‍ ജെ.സി.ബി ഓപറേറ്ററായിരുന്നു പ്രശാന്ത്. ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നരമാസം മുമ്പാണ് നിസ്വയിലേക്ക് വന്നത്. നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്.