കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നവവധുവിന്റെ ഭർതൃമാതാവ് മരിച്ച നിലയിൽ
തിരുവനന്തപുരം കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നവവധുവിന്റെ ഭർതൃമാതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം സ്വദേശി ശ്യാമളയാണ് മരിച്ചത്. വീടിന് സമീപമുള്ള മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരുമകൾ ആതിരയെ രണ്ടാഴ്ച മുമ്പ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ആതിരയെ ജനുവരി 15നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയിൽ കഴുത്തറുക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. കുളിക്കാന്‍ പോയതിന് ശേഷം കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയില്‍ കഴുത്തറുത്ത നിലയില്‍ യുവതിയെ കണ്ടെത്തുന്നത്. ഉടനെ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. ഒന്നര മാസം മുൻപായിരുന്നു വിവാഹം.