മടിക്കൈയിൽ ബ്ലെയ്ഡുകാരന്റെ വീട്ടിൽ റെയിഡ്; രേഖകൾ പിടികൂടി
മടിക്കൈ : മടിക്കൈയിൽ ബ്ലെയിഡുകാരന്റെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ നിരവധി ആധാരങ്ങളും രേഖകളും പിടിച്ചെടുത്തു. കണ്ടംകുട്ടിച്ചാലിലെ സുനിൽകുമാർ കടവത്തിന്റെ വീട്ടിൽ നീലേശ്വരം പോലീസ് നടത്തിയ റെയിഡിലാണ് പലിശയ്ക്ക് പണം കൊടുത്തതിനുള്ള രേഖകളും ആധാരങ്ങളും പിടികൂടിയത്.
നീലേശ്വരം കോട്ടപ്പുറത്തെ വീട്ടമ്മയുടെ പരാതിയിലാണ് സുനിൽകുമാറിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. 2 വർഷം മുമ്പ് സുനിൽകുമാറിനോട് 7 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയ വീട്ടമ്മ 14 ലക്ഷം രൂപ സുനിലിന് തിരിച്ച് കൊടുത്തിട്ടും ഇപ്പോഴും 7 ലക്ഷം രൂപ ബാക്കി വന്ന സാഹചര്യത്തിലുണ്ടായ ഭീഷണിക്കെതിരെയാണ് വീട്ടമ്മ പരാതി നൽകിയത്. സുനിൽകുമാർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.