പെണ്മക്കളെ ബലി നല്കി; ആന്ധ്രയില്‍ അധ്യാപക ദമ്പതികള്‍ അറസ്റ്റില്‍
ആന്ധ്രാപ്രദേശ്:ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. കലിയുഗം അവസാനിച്ച് സത്യയുഗം പുലരുമ്പോള്‍, ഇരുവരും പുനര്‍ജീവിക്കുമെന്ന് അവകാശപ്പെട്ടാണ് മാതാവ് പദ്മജ അലേഖ്യ (27), സായി ദിവ്യ (22) എന്നീ രണ്ട് പെണ്മക്കളെ കൊലപ്പെടുത്തിയത്. ഡംബെല്‍ കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊല. ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ പുരുഷോത്തം നായിഡുവിന്റെയും പദ്മജയുടെയും പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നു എന്ന് നാട്ടുകാര്‍ ആരോപിച്ചു. വേലക്കാരെ വീട്ടിനുള്ളില്‍ കയറ്റാറുണ്ടായിരുന്നില്ല. വീടിനു പുറത്ത് വൃത്തിയാക്കിയിട്ട് ജോലിക്കാര്‍ മടങ്ങിപ്പോകാറായിരുന്നു പതിവ്. ഞായറാഴ്ച രാത്രി വീട്ടില്‍ നിന്ന് വിചിത്ര ശബ്ദങ്ങള്‍ ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോള്‍ ആദ്യം ദമ്പതികള്‍ ചെറുത്തു. ഒരു ദിവസം തങ്ങള്‍ക്ക് നല്‍കണമെന്നും മക്കള്‍ പുനര്‍ജീവിക്കുമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, പൊലീസ് ബലം പ്രയോഗിച്ച് അകത്തുകടന്നു. വീട്ടിനുള്ളിലെത്തിയപ്പോള്‍ പൊലീസ് കണ്ടത് ചുവന്ന തുണിയില്‍ പൊതിഞ്ഞ പെണ്‍കുട്ടികളുടെ മൃതദേഹമാണ്. മൂത്തമകള്‍ അലേഖ്യ ഭോപ്പാലില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇളയ മകള്‍ സായി ദിവ്യ ബിബിഎ വിദ്യാര്‍ത്ഥിനിയാണ്. മുംബൈയിലെ എആര്‍ റഹ്മാന് മ്യൂസിക് സ്കൂളിലും സായി ദിവ്യ പഠിച്ചിട്ടുണ്ട്.