കുണ്ടംകുഴി സ്കൂളില്‍ 20 ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്കൂള്‍ തുറക്കില്ല
കുണ്ടംകുഴി: കോവിഡ് മലയോര മേഖലയില്‍ വ്യാപിക്കുന്നതായി ആശങ്ക.രോഗം വ്യാപകമായതോടെ കുണ്ടംകുഴി സ്ക്കൂളില്‍ ആന്റിജന്‍ ടെസ്റ്റ് സംഘടിപ്പിച്ചു.20 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
ഒരു വിദ്യാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് ആയതിനു പിന്നാലെ സ്കൂളില്‍ നടത്തിയ ടെസ്റ്റിലാണ് കൂടുതല്‍ പേര്‍ക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയത്. സ്കൂള്‍ താത്കാലികമായി അടച്ചിടാന്‍ മെഡിക്കല്‍ ഓഫീസറും പിടിഎ കമ്മിറ്റി ഭാരവാഹികള്‍ , പഞ്ചായത്ത് പ്രസിഡന്റ്, സ്കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.