വയനാട് മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്റ്റോപ്പ് മെമ്മോ
കല്‍പ്പറ്റ: വയനാട് മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്റ്റോപ്പ് മെമ്മോ നല്കാന് തീരുമാനം.ഇന്ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം. പരിശോധനകള്‍ക്ക് ശേഷം അനുമതിയുള്ള റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
വയനാട് മേപ്പാടിയിലെ എലിമ്ബിലേരിയില് റിസോര്‍ട്ടിലെ ടെന്റില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന പശ്ചാത്തലത്തിലാണ് പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. യുവതി താമസിച്ചിരുന്ന റിസോര്‍ട്ട് പൂട്ടിയിരുന്നു. ഹോംസ്റ്റേയുടെ ലൈസന്‍സ് മാത്രം വച്ച്, റിസോര്‍ട്ട് നടത്തിയതിന് അധികൃതര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.