മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിക്കിടെ കോണ്ഗ്രസ് നേതാവ്; തൂക്കിയെടുത്ത് പുറത്താക്കി പൊലീസ്
ഇടുക്കി: മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിയിൽ പങ്കെടുക്കാനെത്തിയ കെപിസിസി അംഗം സി പി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതിനാലാണ് അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് പൊലീസ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു നടപടി. അതേസമയം ഇടുക്കിയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താനാണ് വന്നതെന്ന് സി പി മാത്യു പ്രതികരിച്ചു.