ദുബൈയില്‍ ഉയരുന്ന ഹൈന്ദവ ക്ഷേത്രം 2022ലെ ദീപാവലി നാളില്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും.
ദുബൈ: ഇമാറാത്ത് ഹൃദയമന്ത്രമായി കൊണ്ടുനടക്കുന്ന സഹിഷ്ണുതയുടെ മകുടോദാഹരണമായി ദുബൈയില്‍ ഉയരുന്ന ഹൈന്ദവ ക്ഷേത്രം 2022ലെ ദീപാവലി നാളില്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും. ഇന്ത്യന്‍, അറബി വാസ്തുവിദ്യയുടെ സമന്വയത്തിലൂടെ നിര്‍മിക്കുന്ന ക്ഷേത്രത്തിെന്റ മാതൃക പുറത്തുവിട്ടു. ഗുരു നാനാക് സിങ് ദര്‍ബാറിനോടു ചേര്‍ന്ന് വരുന്ന ഹിന്ദു ക്ഷേത്രം ബര്‍ബെ ദുബൈയിലെ സിന്ധി ഗുരു ദര്ബാറിെന്റ വിപുലീകരണമാണെന്ന് ദുബൈയിലെ കമ്യൂണിറ്റി െഡവലപ്മെന്റ് അതോറിറ്റി (സി.ഡി.എ) അറിയിച്ചു.
2020 ആഗസ്റ്റ് 29ന് കോവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ലളിതമായ ചടങ്ങിലാണ് ക്ഷേത്രത്തിെന്റ ശിലാസ്ഥാപനം നടത്തിയത്.