പള്ളിമേടയില്‍ വികാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: പാളയം കത്തീഡ്രലില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. സഹവികാരി ഫാ.ജോണ്‍സണെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ എട്ട് മണിയോട് കൂടിയാണ് ഫാ.ജോണ്‍സണെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. മരിച്ച നിലയിലാണ് എത്തിച്ചതെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.
പള്ളിമേടയില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് ഫാ.ജോണ്‍സണെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫാ.ജോണ്സണ് ചില രോഗങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ മരണകാരണം വ്യക്തമാകുയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
മ്യൂസിയം സ്റ്റേഷന് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.