നഗ്നഫോട്ടോ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി;ഒളിവിൽ പോയ യുവാവ് പിടിയില്‍
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതിനെ തുടര്‍ന്ന് പോക്സോ കേസില്‍ കഠിനംകുളം സ്വദേശിയായ സുല്‍ഫി (30) പിടിയില്‍. ഇയാള്‍ ഒളിവിലായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു.
കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. നഗ്നഫോേട്ടാ കൈയിലുണ്ടെന്നും എതിര്‍ത്താല്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി ആഗസ്റ്റ് മുതല്‍ ബലാത്സംഗം ചെയ്തു വരികയായിരുന്നു. പലതവണ മര്‍ദിച്ചതായും മൊഴിയിലുണ്ട്.
പ്രതിയുടെ ചില ബന്ധുക്കള്‍ പെണ്‍കുട്ടിയെയും രക്ഷകര്‍ത്താക്കളെയും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുക്കുമെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു.