സോളാര്‍ കേസ്; സി ബി ഐക്ക് വിട്ട നടപടിയെ പ്രതിരോധിക്കാന്‍ ശ്രമിക്കില്ല, ഇത് സര്‍ക്കാരിന്
തിരിച്ചടിയാകും പ്രതികരിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസിലെ സി ബി ഐ അന്വേഷണം സര്‍ക്കാരിന് തന്നെ തിരിച്ചടിയാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സി ബി ഐക്ക് വിട്ട നടപടിയെ പ്രതിരോധിക്കാന്‍ ശ്രമിക്കില്ലെന്നും, ഒരു കേസിനും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സിബിഐയെ പേടിയില്ലെന്നും, ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷണം നടത്തട്ടേയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.കേസില്‍ ഇതുവരെ നടപടിയെടുക്കാതിരുന്നത് സര്‍ക്കാരിന്റെ കഴിവില്ലായ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരാതിക്കാരി വീണ്ടും പരാതി നല്‍കിയതില്‍ ഗൂഢാലോചന ഉണ്ടോയെന്ന് മാദ്ധ്യമങ്ങള്‍ക്ക് അന്വേഷിക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.താന്‍ തെറ്റ് ചെയ്യാത്തതിനാല്‍ നിയമത്തിന് മുന്നില്‍ നിവര്‍ന്നു നില്ക്കാന് സാധിക്കുമെന്നും, മൂന്ന് ഡിജിപിമാര്‍ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തിയെന്നും ഒഴിവാക്കിയെന്നും ജനം വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സോളാര്‍ കേസിലെ പീഡന പരാതികളില്‍ സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. കേസില്‍ സര്‍ക്കാര്‍ നിയമാനുസൃതമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നും, പരാതിക്കാരി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടതെന്നുമാണ് സര്‍ക്കാരിന്റെ വാദം